തിരുവത്ര ചീനിച്ചുവട് ക്രസന്റ് ആമ്പുലൻസ് തിങ്കളാഴ്ച നിരത്തിലിറങ്ങും
തിരുവത്ര : അത്യാഹിത ഘട്ടങ്ങളിൽ തീരദേശത്തിന് സഹായഹസ്തവുമായി ചീനിച്ചുവട് ക്രസന്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ കരീം ഹാജി മെമ്മോറിയൽ ക്രസന്റ് ആമ്പുലൻസ് തിങ്കളാഴ്ച മുതൽ നിരത്തിലിറങ്ങും.
ക്രസന്റ് ചീനിച്ചുവടിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഒക്സിജൻ, ഫ്രീസർ സംവിധാനങ്ങളുള്ള ക്രസന്റ് ആമ്പുലൻസ് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് മുനവ്വിർ അലി ശിഹാബ് തങ്ങളാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
ടി എൻ പ്രതാപൻ എം പി മുഖ്യഥിതിയായി.
ക്രസന്റ് രക്ഷധികാരി കെ കെ അലിമോൻ അധ്യക്ഷത വഹിച്ചു.
ചാവക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ വൈശാഖ്, ചാവക്കാട് നഗരസഭ കൗൺസിലർമാരായ പേള ശാഹിദ്, ഉമ്മു റഹ്മത്ത്, മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡന്റ് ഫൈസൽ കാനാമ്പുള്ളി, യൂത്ത് ലീഗ് തൃശൂർ ജില്ലാ സെക്രട്ടറി നൗഷാദ് തെരുവത്ത്, സത്താർ ദാരിമി, ബുഹാരി എച്ച് എം, മിർഖാസിം, മിഥ്ലാജ് എന്നിവർ സംസാരിച്ചു.
തിരുവത്ര ചീനിച്ചുവട് ക്രസന്റ് ഓഫീസിന് സമീപമാണ് ആമ്പുലൻസ് പാർക്കിങ്.
9961 104 104, 9048 104 104 എന്നീ നമ്പറുകളിൽ തിങ്കളാഴ്ച മുതൽ ആമ്പുലൻസ് ലഭ്യമാകും.
Comments are closed.