mehandi banner desktop
Chavakkad online

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ വോളിബോൾ കോർട്ട് ഉദ്ഘാടനവും ക്യാമ്പും സംഘടുപ്പിച്ചു

Ft

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലെ വോളിബോൾ കോർട്ടിന്റെയും ക്യാമ്പിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ ടി എ അയിഷ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ചാവക്കാട് എ.ഇ.ഒ വി.ബി സിന്ധു മുഖ്യ അതിഥിയായി. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ “സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി”യുടെ ഭാഗമായി “ഒരു സ്കൂൾ ഒരു ഗെയിം” പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വോളിബോൾ കോർട്ട് അനുവദിച്ചു കിട്ടിയത്. ഒരു സ്കൂളിൽ ഒരു കായിക ഇനം പരിശീലിപ്പിക്കുന്നതിന് വേണ്ടി സാമ്പത്തിക സഹായം അനുവദിക്കുന്നതാണ് പദ്ധതി. ജില്ലയിൽ രണ്ട് സ്കൂളുകൾക്കാണ് പ്രസ്തുത പദ്ധതി ലഭിച്ചിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന വോളിബോൾ ക്യാമ്പിന് സ്കൂൾ ഫിസിക്കൽ എജുക്കേഷൻ ട്രെയിനർ റഫീൽ നേതൃത്വം നൽകി. ഒ.എസ്.എ പ്രസിഡന്റ് കെ.കെ ഷുക്കൂർ, സി.ആർ.സി കോഡിനേറ്റർ ജ്യോത്സന, എസ്.എം.സി ചെയർപേഴ്സൺ റസിയ ഫിറോസ്, എം.പി.ടി.എ പ്രസിഡന്റ് ഷാമില റൗഫ്, എസ്.എം.സി വൈസ് ചെയർമാൻ വി.എച്ച് റബിയത്ത്, കെ.എ നവാസ്, എൻ ബി നവാസ്, നുസ്റത്ത്, ബൽക്കീസ്, അധ്യാപകരായ ബിന്ദു, സിൻസി, ഷബരീഷ്, ഹരീഷ്, സുബിൻ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും സിനാൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.