mehandi new

ഏങ്ങണ്ടിയൂരില്‍ കടന്നല്‍ ആക്രമണം – വയോധികന്‍ മരിച്ചു, പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

fairy tale

planet fashion

ചേറ്റുവ : എങ്ങണ്ടിയൂരിൽ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു ചന്തപ്പടി കിഴക്ക് പള്ളിക്കടവിനടുത്ത് താമസിക്കുന്ന തച്ചപ്പുള്ളി ഗോപാലകൃഷ്ണനാണ് (69) മരിച്ചത്. ഇന്നലെ വൈകീട്ട് നാലര മണിയോടെയാണ് സംഭവം.

ആടിന്റെ കരച്ചില്‍ കേട്ട് വീട്ടില്‍നിന്ന് പുറത്തുവന്ന ഗോപാലകൃഷ്ണന്റെ മകള്‍ രശ്മിയെയാണ് കടന്നല്‍ക്കൂട്ടം ആദ്യം ആക്രമിച്ചത്. മകളുടെ കരച്ചില്‍ കേട്ടെത്തിയ ഗോപാലകൃഷ്ണന് ശരീരമാസകലം കുത്തേൽക്കുകയായിരുന്നു.

ഇരുവരുടെയും ബഹളം കേട്ട് രക്ഷിക്കാനെത്തിയ ഭാര്യ രമണി, അയല്‍വാസികളായ സമ്പത്ത്, സ്മിജേഷ്, അജിത്ത്, സിന്ധു, കൃഷ്ണവേണി, അശോകന്‍, ഗോപി, പ്രദീപ് തുടങ്ങിയവര്‍ക്കും കുത്തേറ്റു. പരിക്കേറ്റവരെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Macare 25 mar

Comments are closed.