mehandi banner desktop
Chavakkad online
Browsing Category

education

ഒരുമ ഒരുമനയൂർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

ഒരുമനയൂർ: കാൽനൂറ്റാണ്ടായി യു.എ.ഇ.യിലും നാട്ടിലും ജീവകാരുണ്യ-കലാ-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ 'ഒരുമ ഒരുമനയൂർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. സംഘടനയിലെ അംഗങ്ങളുടെ മികച്ച വിജയം കൈവരിച്ച 32 മക്കൾക്കാണ് അവാർഡുകൾ നൽകി ആദരിച്ചത്.

യുവ കർഷകനെ ആദരിച്ച് വിദ്യാർത്ഥികളും അധ്യാപകരും

പുന്നയൂർക്കുളം : കർഷക ദിനത്തിൽ പുന്നയൂർക്കുളം ചെറായി ഗവൺമെന്റ് യു.പി.സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും  രക്ഷിതാക്കളും ഗ്രാമപഞ്ചായത്തംഗം ശോഭ പ്രേമന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ മികച്ച യുവ കർഷകനായി തിരഞ്ഞെടുക്കപ്പെട്ട കളത്തിങ്ങൽ അജീഷിനെ  

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ കർഷക ദിനത്തിൽ കൃഷിക്ക് തുടക്കം കുറിച്ചു

പുന്നയൂർ : മന്ദലാംകുന്ന്  ജി. എഫ്. യു. പി സ്കൂളിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ,പുതിയ അധ്യയന വർഷത്തെ കാർഷിക പ്രവൃത്തിക്ക് തുടക്കം  കുറിച്ചു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് തൈ നട്ടും വിത്ത് പാകിയും ഉദ്ഘാടനം നിർവഹിച്ചു. കൃഷി, പരിസ്ഥിതി സബ്ബ്

സ്വാതന്ത്ര്യദിനാഘോഷം: ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസിൽ 80 ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നു

ഒരുമനയൂർ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റും ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനും സംയുക്തമായി സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി 80

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; മേജർ പി.ജെ. സ്റ്റൈജുവിനെ ആദരിച്ചു

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ സംഘടിപ്പിക്കുന്ന 'ഹൃദയത്തിൽ ശ്രീകൃഷ്ണ' പരിപാടിയുടെ ഭാഗമായി തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും കൈപ്പമംഗലം എം.എൽ.എയുമായ കെ.കെ.

ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ എൻ.എസ്.എസ് ‘വാഴ@100’  സംഘടിപ്പിച്ചു

ഒരുമനയൂർ: ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസ് സ്കൂളിലെ എൻ.എസ്.എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ 'വാഴഗ്രാമം' പദ്ധതിയുടെ ഭാഗമായി 'വാഴ@100' പരിപാടി സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനവും 100 ടിഷ്യൂ കൾച്ചർ വാഴത്തൈകളുടെ വിതരണവും ഒരുമനയൂർ

സമാധാന ചങ്ങല തീർത്ത് തിരുവത്ര കോട്ടപ്പുറം ഫിഷറീസ് സ്കൂൾ വിദ്യാർത്ഥികൾ

ചാവക്കാട് : യുദ്ധമല്ല സമാധാനമാണ് മനുഷ്യരാശിയുടെ പ്രതീക്ഷ എന്ന സന്ദേശം ഉയർത്തി തിരുവത്ര കോട്ടപ്പുറം ഗവ. ഫിഷറീസ് യുപി സ്കൂൾ വിദ്യാർത്ഥികൾ സമാധാന ചങ്ങല തീർത്തു. സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹിരോഷിമ നഗസാഗി ദിനാജരണത്തിൻ്റെ

നാടിന് തിളക്കമായി എടക്കഴിയൂരിലെ കുഞ്ഞുപ്രതിഭ; മൂന്നര വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടി ഐമൻ…

​ചാവക്കാട് : പ്രായത്തെ വെല്ലുന്ന ഓർമ്മശക്തിയും വിജ്ഞാനവും കൊണ്ട് ചരിത്രത്താളുകളിൽ ഇടംനേടി മൂന്നര വയസ്സുകാരൻ ഐമൻ ഷെസിൻ പി.സി. കേവലം 3 വയസ്സും 5 മാസവും മാത്രം പ്രായമുള്ളപ്പോൾ തന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് (IBR) സ്വന്തമാക്കിയാണ് ഈ

വീൽചെയർ കൈമാറി മാതൃകയായി തൊഴിയൂർ റഹ്മത്ത് സ്കൂൾ ജെ ആർ സി കേഡറ്റുകൾ

വടക്കേകാട് : റഹ്മത്ത് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് (JRC) കേഡറ്റുകളുടെ നേതൃത്വത്തിൽ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി അഭയം ചാരിറ്റബിൾ ട്രസ്റ്റ്, നാലാം കല്ലിലേക്ക് വീൽചെയർ കൈമാറി. സ്കൂളിലെ അധ്യാപകരുടെയും

നാളെ അവധി! (03.08.2026)

തൃശ്ശൂർ ജില്ലയിൽ ചില താലൂക്കുകളിൽ ശക്തമായ മഴ തുടരുന്നതിനാലും ചില സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി. നാളെ ഓഗസ്റ്റ് 3ന് തൃശ്ശൂർ