mehandi new
Monthly Archives

May 2025

എം.എസ്.എഫ് പുന്നയൂർ പഞ്ചായത്ത് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു

പുന്നയൂർ : എം.എസ്.എഫ് പുന്നയൂർ പഞ്ചായത്ത് പ്രതിനിധി സമ്മേളനം മന്ദലാംകുന്ന് നന്മ സെന്റർ പി.കെ ചേക്കു ഹാജി നഗറിൽ നടന്നു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി അഷ്റഫ് ഉദ്ഘാടനം ചെയ്തു. കലാലയങ്ങളിൽ വിദ്യാർത്ഥി സംഘടനകൾ അക്രമത്തിനും അരാജകത്വത്തിനും

നാടിന്നഭിമാനം; പ്ലസ് ടു പരീക്ഷയിൽ 500ൽ 498 മാർക്ക്‌ നേടി ശസ അബ്ദുൽ റസാഖ്

ചാവക്കാട്: സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ 500ൽ 498 മാർക്ക്‌ നേടി ശസ അബ്ദുൽ റസാഖ് നാടിന്നഭിമാനമായി. ചാവക്കാട് രാജ സീനിയർ സെക്കന്ററി സ്കൂളിലെ കോമെഴ്‌സ് വിദ്യാർത്ഥിയായ ശസ അണ്ടത്തോട് ചെറായി പൊന്നെത്തയിൽ അബ്ദുൽ റസാഖ് രസ്ന റഹ്മാൻ

ഹൃദയം തൊട്ട്’ പുസ്തകം പ്രകാശനം ചെയ്തു

പുന്നയൂർക്കുളം: പ്രശസ്ത കവിയും എഴുത്തുക്കാരനുമായ ഷബീർ അണ്ടത്തോടിൻ്റെ 13-ാം മത് പുസ്തകമായ ഹൃദയം തൊട്ട് സൂക്ഷ്മ കവിതകൾ എന്ന കാവ്യ സമാഹാരം പ്രശസ്ത സാഹിത്യകാരൻ ആലംങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. അണ്ടത്തോട് സെൻ്ററിൽ നടന്ന പരിപാടിയിൽ

സ്പോർട്സാണ് ലഹരി – ഒരുമനയൂർ പ്രീമിയർ ലീഗ് സീസൺ 15 ആരംഭിച്ചു

ഒരുമനയൂർ : ഒന്നര പതിറ്റാണ്ടിന്റെ നിറവിൽ ഒരുമനയൂർ പ്രീമിയർ ലീഗ്. ഒരുമനയൂരിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒരുമനയൂർ പ്രീമിയർ ലീഗിന്റെ ( ഒ പി എൽ ) പതിനഞ്ചാമത് സീസണിനു തുടക്കമായി. ലഹരി എന്ന മഹാവിപത്തിനെതിരെ സ്പോർട്സാണ്

ഹരിതകർമ്മ സേനക്ക് യൂണിഫോം വിതരണം ചെയ്തു

കടപ്പുറം:  ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്ക് യൂണിഫോമുകൾ വിതരണം ചെയ്തു. പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് യൂണിഫോമുകൾ വീതമാണ് വിതരണം ചെയ്തത്. 32 പേരാണ് പഞ്ചായത്തിന് കീഴിൽ ഹരിത കർമ്മ സേനാംഗങ്ങളായി

ചാവക്കാട് ഓവുങ്ങൽ മലർവാടി ബാലോത്സവം കൊണ്ടാടി

ചാവക്കാട്: ഓവുങ്ങൽ മലർവാടി ബാലോത്സവം കൊണ്ടാടി. കവിയത്രി ഷൈനി സൈദ്മുഹമ്മദ് കളിമുറ്റം ആഘോഷം ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ റിംഷി നിയാസ് അധ്യക്ഷത വഹിച്ചു. അക്ബർ പെലെമ്പാട്ട്, സത്യൻ ഓവുങ്ങൽ, അബ്ബാസ്, വി. സി. നിയാസ്, അധ്യാപിക ജൂനിത, സുബൈറ

ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയെ കയറിപ്പിടിച്ച പൂജാരി അറസ്റ്റിൽ

എങ്ങണ്ടിയൂർ : പൊക്കുളങ്ങര ക്ഷേത്രത്തിൽ തൊഴാൻ വന്ന യുവതിയെ കയറിപ്പിടിച്ച് മാനഹാനിവരുത്തിയ സംഭവത്തിൽ പൂജാരി അറസ്റ്റിൽ. കർണ്ണാടകയിലെ ദക്ഷിണ കന്നട സ്വദേശി പ്രതീക് മെഹണ്ടലെ (40)യാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ തിങ്കളാഴ്ച

കറുപ്പം വീട് കുടുംബ സംഗമം സംഘടിപ്പിച്ചു

ചാവക്കാട്: അകന്നു കഴിയുന്ന കൂട്ടുകുടുംബങ്ങളെ പരസ്പരം അറിയാനും ബന്ധങ്ങള്‍ കൂട്ടിയുറപ്പിക്കുവാനും കുടുംബ സംഗമങ്ങള്‍ക്കാവുമെന്ന് കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാനും മുൻ എം എൽ എയുമായ കെ വി അബ്ദുല്‍ ഖാദര്‍ ഓര്‍മ്മിപ്പിച്ചു. പൂന്തിരുത്തി

മത്സ്യത്തൊഴിലാളി ഫെഡറേഷൻ എസ് എസ് എൽ സി ക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

തിരുവത്ര : മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു പുത്തൻ കടപ്പുറം യൂണിറ്റ് എസ് എസ് എൽ സി ക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. മെയ് 29, 30, 31 തീയതികളിലായി ചാവക്കാട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രവർത്തക

ഹൈവേ പാലം നിർമ്മാണത്തിനിടെ സ്ലാബ് റോഡിലേക്ക് പതിച്ചു – വൻദുരന്തം ഒഴിവായത് തലനാരിഴക്ക്

എടക്കഴിയൂർ : ദേശീയ പാത 66 പാലം നിർമ്മാണത്തിനിടെ കോൺക്രീറ്റ് സ്ലാബ് താഴെ സർവീസ് റോഡിലേക്ക് വീണു അപകടം. എടക്കഴിയൂർ കാജാ കമ്പനിയിൽ പടിഞ്ഞാറേ സർവീസ് റോഡിലേക്കാണ് സ്ലാബ് വീണത്.  പതിനാറടി ഉയരത്തിൽ നിന്നും താഴേക്ക് പതിച്ച ആയിരക്കണക്കിന് കിലോ ഭാരം