ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട് :ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷയും ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനത്തോടും ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേലിന്റെയും കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും ജന്മദിനത്തോടും അനുബന്ധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സദസ്സും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. നവാസിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ ചടങ്ങ് യു.ഡി.എഫ് ഗുരുവായൂർ നിയോജകമണ്ഡലം കൺവീനർ കെ.വി. ഷാനവാസ് ഉദ്ഘാടനം ചെയ്തു.സുബൈദ പാലക്കൽ, ടി.എച്ച്. റഹീം, എം.എസ്. ശിവദാസ്, കെ.എസ്. സന്ദീപ്, കെ.എം. ഷിഹാബ്, ഷോബി ഫ്രാൻസിസ്, കെ.വി. ലാജുദ്ധീൻ, സി.കെ. ബാലകൃഷ്ണൻ, ഷുക്കൂർ കോനാരത്ത്, ലിഷി ലാസർ എന്നിവർ സംസാരിച്ചു




Comments are closed.