അണ്ടത്തോട് : മത്സ്യത്തൊഴിലാളികളും സാധാരണക്കാരും ആശ്രയിക്കുന്ന അണ്ടത്തോട് ജി എം എൽ പി സ്കൂളിനോടുള്ള അവഗണന തീർത്തും ജനദ്രോഹമാണെന്ന് തൃശൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ആർ പി ബഷീർ. നാടിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്ത് ഒരു പൗരനെ വാർത്തെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന പ്രാഥമിക സ്കൂളുകളുടെ കടക്കൽ കത്തിവെക്കുന്ന നിലപാട് സിപിഎം ഭരണകൂടം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുന്നയൂർക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി സങ്കടിപ്പിച്ച സായാഹ്ന ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എ കെ മൊയ്‌ദുണ്ണി അധ്യക്ഷത വഹിച്ചു. ഗുരുവായൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി വി ഉമ്മർകുഞ്ഞി മുഖ്യ പ്രഭാഷണം നിർവഹിച്ചു. വി മായിൻകുട്ടി, വി കെ മുഹമ്മദ്, എം സി അബ്ദു, അഷ്‌റഫ് ചോലയിൽ, ഹുസൈൻ വലിയകത്ത്, സി എം ഗഫൂർ, കെ സി എം ബാദുഷ, ടി കെ സുലൈമാൻ, ഫാറൂഖ് മേത്തി, സി ബി റഷീദ് മൗലവി, സി ഉസ്മാൻ, കൊപ്ര നൂറുദ്ധീൻ, ടിഎം ഇർഷാദ്, സി യു ഷക്കീർ, സി മുഹമ്മദാലി, നിഷാദ് കാര്യാടത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ എച്ച് റാഫി സ്വാഗതവും ട്രഷറർ പി എസ് മനാഫ് നന്ദിയും പറഞ്ഞു.
Comments are closed.