mehandi new

ഗുരുവായൂരിൽ രണ്ടു വീടുകളിൽ മോഷണം – പൂജാ മുറിയിൽ വിളക്ക് വെക്കുകയായിരുന്ന ഗൃഹനാഥയുടെ മാല പൊട്ടിച്ചു

fairy tale

ഗുരുവായൂർ : ഗുരുവായൂരില്‍ രണ്ടു വീടുകളില്‍ മോഷണം. ഗുരുവായൂർ മാവിന്‍ച്ചുവട് ഈശ്വരീയം പരമേശ്വരന്‍ നായരുടെ ഭാര്യ കനകലതയുടെ 3 പവന്‍ തൂക്കം വരുന്ന മാലയും ചിറ്റിലപിള്ളി സെബാസ്റ്റ്യന്റെ വീട്ടില്‍ കയറി 2 ഗ്രാമിന്റെ കമ്മലും 500 രൂപയുമാണ് മോഷ്ടാവ് കവര്‍ന്നത്. 

planet fashion

പരമേശ്വരന്‍ നായരുടെ വീടിനകത്തു കയറിയ മോഷ്ടാവ് പൂജാമുറിയില്‍ വിളക്ക് വെക്കുകയായിരുന്ന കനകലതയുടെ കഴുത്തിലെ മാല പൊട്ടിക്കുകയായിരുന്നു. കനകലത ബഹളം വെച്ചതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. പിടിവലിക്കയിൽ മലയിലെ ലോക്കറ്റ് പൊട്ടി നിലത്തു വീണു. ബഹളം കേട്ട് വീട്ടുകാർ എത്തുമ്പോഴേക്കും കനകലതയെ തള്ളിയിട്ടു മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു.

ആളില്ലാതിരിന്ന സെബാസ്റ്റിന്റെ വീടിന്റെ പുറത്ത് വെച്ചിരുന്ന താക്കോൽ എടുത്ത് വീടിനകത്ത് കയറിയാണ് കമ്മലും പണവും മോഷ്ടിച്ചത്.  പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Macare 25 mar

Comments are closed.