mehandi banner desktop
Browsing Category

General

കോവിഡ് – തിരുവത്ര സ്വദേശി കരീം ഹാജി അബുദാബിയിൽ മരിച്ചു

അബുദാബി :  ചാവക്കാട് തിരുവത്ര സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ പി.കെ കരീം ഹാജി (62) കോവിഡ് ബാധിച്ച് മരിച്ചു. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ, സുന്നി സെന്റർ, കെ.എം.സി.സി എന്നിവയുടെ ഭാരവാഹിയായിരുന്നു. അബൂദബി ബുർജീൽ ആശുപത്രിയിൽ…

മൂന്നാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക്‌ രണ്ടാം ഘട്ട ഭക്ഷ്യ കിറ്റ്,…

ചാവക്കാട്: ചാവക്കാട് നഗരസഭ മൂന്നാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ നിർധന കുടുംബങ്ങൾക്ക്‌ രണ്ടാം ഘട്ട ഭക്ഷ്യ കിറ്റ് വിതരണവും വാർഡിലെ എല്ലാ വീട്ടുകാർക്കുള്ള മാസ്ക്, ഹൻ്റ് വാഷ് എന്നിവയുടെ വിതരണവും നടന്നു. രാജീവ്ഗാന്ധി…

പൊന്നാനി താലൂക്കിൽ കോവിഡ് – തൃശൂർ ജില്ല അതിർത്തി അടച്ചു

അണ്ടത്തോട് : തൃശ്ശൂർ ജില്ലയിൽ നിന്നും മലപ്പുറം ജില്ലയിലേക്കുള്ള മുഴുവൻ റോഡുകളും അടച്ചു. തൃശൂർ ജില്ലയോട് ചേർന്നുകിടക്കുന്ന മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഇരു ജില്ലയെയും ബന്ധിപ്പിക്കുന്ന…

വ്യാപാരികൾക്ക് ഒന്നരക്കോടി രൂപയുടെ പലിശ രഹിത വായ്പ – ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ

ചാവക്കാട് : കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് ചാവക്കാട് മർച്ചന്റ്‌സ് അസോസിയേഷൻ പലിശരഹിത വായ്പ നൽകും. മർച്ചന്റ്സ് അസോസിയേഷനിലെ മുഴുവൻ അംഗങ്ങൾക്കും വായ്പ ലഭ്യമാകും. ഒന്നരക്കോടി രൂപയുടെ…

അഫയൻസ് എടക്കഴിയൂർ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു

ചാവക്കാട് : ലോക്ക്ഡൗൺ മൂലം വരുമാനമില്ലാതെ വീടുകളിൽ കഴിയുന്ന നിത്യവേതന തൊഴിലാളികളുടെ വീടുകളിൽ അഫയൻസ് അസോസിയേഷൻ എടക്കഴിയൂർ പലവ്യഞ്ജന കിറ്റുകൾ നൽകി. പ്രസിഡൻ്റ് സിദ്ധി അധ്യക്ഷത വഹിച്ചു സെക്രട്ടറി ഫഹദ് ഉദ്ഘാടനം നിർവഹിച്ചു. മറ്റു ഭാരവാഹികളായ…

പതിനഞ്ചു വയസുകാരിക്ക് പീഡനം യുവാവ് അറസ്റ്റിൽ

ഗുരുവായൂർ : പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാരക്കാട് ചെന്തുരുത്തി വീട്ടിൽ സനൂപ് (30)നെയാണ് പോസ്കോ നിയമ പ്രകാരം ഗുരുവായൂർ ടെംപിൾ സി ഐ അനന്ത കൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ ഇല്ലാത്ത…

ലോക്ക്ഡൗൺ ലംഘിച്ച അഞ്ചുപേർക്കെതിരെ കേസ് മൂന്നു പേർ അറസ്റ്റിൽ

ചാവക്കാട് : ലോക്ക്ഡൗൺ ലംഘിച്ച് റെഡ് സോൺ ആയി പ്രഖ്യാപിച്ച മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് നിന്നും ചാവക്കാടെത്തി പിരിവു നടത്തിയതിനെ തുടർന്ന് അഞ്ചുപേർക്കെതിരെ കേസ്. പാലുവായ് ജുമാമസ്ജിദിനു കീഴിലുള്ള രണ്ടു മദ്രസ്സാദ്യാപകരാണ് പാണ്ടിക്കാട്…

ചാവക്കാട് ഐ ഡി സി സ്കൂൾ ഓൺലൈൻ എസ് എസ് എൽ സി ക്ലാസുകൾ ആരംഭിച്ചു

ചാവക്കാട്: ഐ ഡി സി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അടുത്ത അധ്യയന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ്സ്‌ വിഷയങ്ങളിൽ ക്ലാസുകൾ ആരംഭിച്ചു. ഓൺലൈൻ പ്ലാറ്റുഫോമിൽ സജ്ജീകരിച്ച ക്ലാസ്‌റൂമിൽ മാത്‍സ്, സയൻസ്, ഇംഗ്ലീഷ്…

കോവിഡ് 19 – ചേറ്റുവ സ്വദേശി ദുബായിൽ മരിച്ചു

ചേറ്റുവ : കോവിഡ് 19 ബാധിച്ച് ഏങ്ങണ്ടിയൂർ ചേറ്റുവ സ്വദേശി ചിന്നക്കൽ കുറുപ്പത്ത് ഷംസുദ്ധീൻ (66) ദുബായിൽ മരിച്ചു. കുസൈസ് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. 48 വർഷമായി ദുബായ് പോലീസ് മെയിന്റനൻസ് ഡിപ്പാർട്ട്മെൻറിൽ…

ലോക്ക്ഡൗൺ ലംഘനം – മൂന്നു ഹോട്ടലുകൾക്കെതിരെ ചാവക്കാട് പോലീസ് നടപടിയെടുത്തു

ചാവക്കാട് : ലോക്ക്ഡൗൺ നിയമം ലംഘിച്ച് ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിച്ച  ഹോട്ടലുകൾക്കെതിരെ ചാവക്കാട് പോലീസ് നടപടി സ്വീകരിച്ചു. തിരുവത്ര, അഞ്ചങ്ങാടി, പാലുവായ് എന്നിവിടങ്ങളിൽ തുറന്ന് പ്രവർത്തിക്കുകയും ഭക്ഷണം വിളമ്പുകയും ചെയ്ത…