mehandi new

സതേൺ ഇന്ത്യ ശാസ്ത്ര മേളയിൽ ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കണ്ടറി സ്‌കൂളിന് നേട്ടം

fairy tale

ഏങ്ങണ്ടിയൂർ : സതേൺ ഇന്ത്യ ശാസ്ത്ര മേളയിൽ ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് മൂന്നാം സ്ഥാനം. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ വെച്ച് നടന്ന സയൻസ് ഫെയറിൽ  കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത ശിവതേജസ്. പി. എസ്, അഖിൽ സുഭാഷ്  എന്നിവരുടെ ഇമ്പ്രൂവൈസ്ഡ് എക്സ്പീരിQPമെന്റ് പ്രോജക്ടിനാണ് എ ഗ്രേഡോടെ മൂന്നാം സ്ഥാനം ലഭിച്ചത്.

planet fashion

മിന്നൽ രക്ഷാചാലകത്തിന്റ പ്രവർത്തനം ഇതുവരെ മനസ്സിലാക്കിയതിൽ നിന്നും വ്യത്യസ്ഥമായ വിശദീകരണം നൽകിയാണ് ഇവർ ദേശീയ ശ്രദ്ധയാകർഷിച്ചത്. മിന്നൽ ഉണ്ടാകുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന ശക്തമായ വൈദ്യുതി ഭൂമിയിലേക്ക് കടത്തിവിടുന്നു എന്ന മിന്നൽ രക്ഷാ ചാലകത്തെ കുറിച്ചുള്ള സാമ്പ്രാദായിക അറിവിനാണ് ഇവരുടെ തിരുത്ത്. മിന്നൽ ഇല്ലാതാക്കുകയാണ് യഥാർത്ഥത്തിൽ രക്ഷാ ചാലകം ചെയ്യുന്നതെന്ന് ഇവർ സമർത്ഥിക്കുന്നു. ഉപജില്ലാ, ജില്ലാ, സംസ്ഥാന സ്കൂൾ ശാസ്ത്രമേളകളിൽ നിന്നും യോഗ്യത നേടിയാണ് ഇരുവരും സതേൺ ഇന്ത്യ സയൻസ് ഫെയറിൽ പങ്കെടുത്തത്.

Macare health second

Comments are closed.