mehandi new

അണ്ടത്തോട് യത്തീം ഖാന ബീച്ചിൽ 4.25 കോടി ചിലവിൽ കടൽ ഭിത്തി വരുന്നു

fairy tale

അണ്ടത്തോട് : പുന്നയൂർക്കുളം പഞ്ചായത്തിൽ അണ്ടത്തോട് യത്തീംഖാന ബീച്ചിൽ കടൽ ഭിത്തി നിർമ്മിക്കുവാൻ ധാരണയായി. എൻ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ പുന്നയൂർക്കുളം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം.
അണ്ടത്തോട് മേഖലയിൽ രൂക്ഷമായ കടലാക്രമണം ഉണ്ടായതിനെത്തുടർന്ന് സംസ്ഥാന ബജറ്റിൽ കടൽഭിത്തി നിർമ്മിക്കുവാനായി 4.25 കോടി രൂപ വകയിരുത്തിയിരിന്നു. യതീംഖാന ബീച്ചിൽ നിന്നും തെക്ക് ഭാഗത്തേക്ക്‌ 500 മീറ്റർ നീളത്തിൽ നിർമ്മാണം നടത്തുവാനാണ് തീരുമാനം.

planet fashion

പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ, സെക്രട്ടറി സുധീർകുമാർ, ഐ സി സി തൃശൂർ സബ് എൻജിനീയർ എസ് കെ രമേശൻ, കോസ്റ്റൽ എൻജിനീയറിങ് സബ് ഡിവിഷൻ എറണാകുളം ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി ഡയറക്ടർ കെ വി കോമൾ റോയ്, അസിസ്റ്റന്റ് ഡയറക്ടർ എസ് ദീപ, തൃശൂർ സി ഇ എഫ് എസ് ഡയറക്ടർ എൻ ബീന, അസിസ്റ്റന്റ് ഡയറക്ടർ കെ എം സുനീർ, തൃശ്ശൂർ ഇറിഗേഷൻ വകുപ്പ് അസിസ്റ്റൻ്റ് എൻജിനിയർ ഷെഫീഖ്, അസിസ്റ്റൻ്റ് എ്സിക്യൂട്ടീവ് എൻജിനിയർ ശരൺ, തീരദേശ വാർഡ് മെമ്പർമാരായ സജിത ജയൻ, കെ എച്ച് ആബിദ്, പി എസ് അലി, ഷാനിബ മെയ്‌ദുണ്ണി, ആലത്തയിൽ മൂസ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Macare 25 mar

Comments are closed.