Header

വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി പുത്തൻ കടപ്പുറം ജി എഫ് യു പി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

തിരുവത്ര : വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പുത്തൻ കടപ്പുറം ജി.എഫ് യു.പി സ്കൂളിൽ നടത്തിയ 2023 – 24 വാർഷിക പാർലമെന്റ് തെരഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി മാറി.
പത്രികസമർപ്പണം, ചിഹ്നം അനുവദിക്കൽ, തിരഞ്ഞെടുപ്പ് പ്രചാരണം, വിരലിൽ മഷി പുരട്ടൽ, വോട്ടർ ഐഡി കാർഡ് തുടങ്ങി ഒരു തെരെഞ്ഞെടുപ്പിന്റെ എല്ലാ ക്രമീകരണത്തോടെ യാണ് തെരഞ്ഞെടുപ്പ് നടന്നത്.
വിദ്യാഭ്യാസ – കലാ- സാംസ്കാരിക മന്ത്രി, ആരോഗ്യം, കായികം, കൃഷി, തുടങ്ങിയ മന്ത്രിമാർ, സ്കൂൾ ലീഡർ എന്നിവരെ തെരെഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് തെരെഞ്ഞെടുപ്പ് നടത്തിയത്.

സ്കൂൾ ലീഡറായി അഖിൽ, ഡെപ്യൂട്ടി ലീഡർ ഉമ്മുൽ ഹയ, മന്ത്രിമാരായി യഥാക്രമം   ഹംറാസ്, മിറാഷ്, സിനാൻ, തമന്ന എന്നിവരെ തിരഞ്ഞെടുത്തു.
ഹെഡ് മിസ്ട്രസ് റംല ബീവി, അബ്ദുൽ സലീം. എം.കെ, ജാസ്മിൻ എം കെ, പ്രിയ എസ്.കെ, അജിത എം.യു, പ്രിയ കെ.ബി. എന്നിവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

thahani steels

Comments are closed.