ഗുരുവായൂർ നഗരസഭ വാർഡ് 34 കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ ആദരിച്ചു

പൂക്കോട് : ഗുരുവായൂർ നഗരസഭ വാർഡ് 34 കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ ആദരിച്ചു. ആദരം 2024 എന്ന പേരിൽ നടന്ന പരിപാടി പൂക്കോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ആന്റോ തോമസ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ വാർഡ് 34 കൗൺസിലർ ജീഷ്മ സുജിത് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ മുഖ്യഥിതിയായി. കെ പി എ റഷീദ്, ബഷീർ പൂക്കോട്, സി എം അഷ്‌റഫ്, അഷ്‌റഫ് അലി, രാജേഷ് ജാക്ക്, റാബിയ ജലീൽ, അഷ്ഫാക്ക്, സ്വാതി നാരായണൻ, സലീം കപ്പിയൂർ തുടങ്ങിയവർ സംസാരിച്ചു..


Comments are closed.