മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു
ചാവക്കാട്: അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനംആചരിച്ചു. യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണത്തിലും, പുഷ്പാർച്ചനയിലും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ കെ രഞ്ജിത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി എസ് സൂരജ് ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയയൻ, ഒ ആർ പ്രതീഷ്, ബഷീർ കുന്നിക്കൽ, റെയ്മണ്ട് ചക്രമാക്കിൽ, പി ആർ പ്രകാശൻ എന്നിവർ സംസാരിച്ചു.
നൂറ്റി പതിനേഴാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതുവട്ടൂർ സെന്ററിൽ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. കോൺഗ്രസ്സ് സേവാദൾ ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ജമാൽതാമരത്ത് ഉദ്ഘാടനം ചെയ്തു. മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് കെ വി സത്താർ, ജോസഫ് എം എൽ, സുരേഷ് പൊന്നാരശ്ശേരി, ലോഹിതാക്ഷൻ, വിജയൻ, മോഹനൻ, അശോകൻ തുടങ്ങിയവർ സംസാരിച്ചു.
കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി സെക്രട്ടറി കെ.ഡി. വീരമണി അനുസ്മരണ പ്രഭാഷണം നടത്തി. കോൺഗ്രസ്സ് നേതാക്കളായ പി. എ. നാസർ, പി.കെ. നിഹാദ്, അബ്ദുൽ റസാഖ്, അബ്ദുൽ മജീദ്, ഷാലിമ സുബൈർ എന്നിവർ സംസാരിച്ചു.
Comments are closed.