mehandi banner desktop
Chavakkad online

തിരുവത്ര കുമാർ എയുപി സ്കൂളിന്റെ നൂറാം വാർഷികം – ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി

Ft

തിരുവത്ര : കുമാർ എയുപി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി. നൂറാം വാർഷികാഘോഷ സംഘാടക സമിതി ഓഫീസ് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ എം ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവേ മുഖ്യാതിഥിയായി.

Jan oushadi

സ്കൂൾ മാനേജർ കെ കെ പ്രധാൻ, ജംഷീർ എം കെ, ശ്രീവത്സൻ എം എസ്, ഗഫൂർ ആർ ടി, ശിവദാസ് എം.എസ്, ശ്രീകുമാർ കെ കെ, അലികുഞ്ഞ് തിരുവത്ര എന്നിവർ പ്രസംഗിച്ചു.
പ്രധാന അധ്യാപിക സിൽവി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റീന ടീച്ചർ നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
91 799 4987 599
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.