
ചാവക്കാട് : ചാവക്കാട് മേഖലയിൽ പോളിംഗ് ശാന്തം. പുന്നയൂർക്കുളം, വടക്കേകാട്, പുന്നയൂർ, ഒരുമനയൂർ, കടപ്പുറം, എങ്ങണ്ടിയൂർ തുടങ്ങിയ പഞ്ചായത്തുകളിലും ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലും 70 ശതമാനത്തിന് മുകളിൽ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ് ആരംഭിക്കുന്നതിനു മുന്നേ തന്നെ പല ബൂത്തുകളിലും നീണ്ട നിര രൂപപ്പെട്ടു കഴിഞ്ഞിരുന്നു. 60 ശതമാനത്തിനു താഴെ വോട്ട് രേഖപ്പെടുത്തിയ ചില വാർഡുകളും കടപ്പുറം പഞ്ചായത്തിലുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ പ്രശ്‌നബാധിത ബൂത്തുകൾ ഉള്ളത് ചാവക്കാട് പോലിസ് സ്റ്റേഷൻ പരിധിയിലാണ്. ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയത്. 200 ഓളം പോലീസ് ഓഫീസർമാരെ മേഖലയിൽ പ്രത്യേകമായി വിന്യസിച്ചിരുന്നു.

Comments are closed.