mehandi new

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മണത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി വിജയികളെ പുരസ്‌കാരം നൽകി ആദരിച്ചു

fairy tale

മണത്തല : എസ് എസ് എൽ സി വിജയിച്ച വിദ്യാർത്ഥികൾക്ക് ആദരവും പുരസ്‌കാര വിതരണവും നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മണത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിലാണ് വിദ്യാർത്ഥികളെ പുരസ്കാരം നൽകി അനുമോദിച്ചത്. ചാവക്കാട് മണത്തല വോൾഗ ഷൗക്കത്ത് നഗറിൽ വെച്ച് നടന്ന സംഗമം തൃശൂർ എം പി ടി എൻ പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു.
മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.

planet fashion

പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 60-ആം ചർമ വാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും, പ്രാർത്ഥനയും നടന്നു.
കുട്ടികൾ മാതാ പിതാക്കളെ അനുസരിച്ച് നടന്നാൽ ജീവിതത്തിൽ വിജയം ഉണ്ടാകുമെന്നും, കോൺഗ്രസിന്റെ കാലഘട്ടത്തിലാണ് വിദ്യാഭ്യാസം പുരോഗതിയിൽ എത്തിയതെന്നും എംപി അഭിപ്രായപ്പെട്ടു.

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. എ. ഗോപ പ്രതാപൻ, ബ്ലോക്ക് സെക്രട്ടറി ബദറുദിൻ, ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ. വി. ഷാനവാസ്, യുഡിഎഫ് കൺവീനർ കെ. നവാസ്, ചാവക്കാട്‌ നഗരസഭ പ്രതിപക്ഷ നേതാവ് കെ. വി. സത്താർ, മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി. പി. കൃഷ്ണൻ മാസ്റ്റർ, ട്രഷറർ പി. ടി. ഷൗക്കത്തലി, രക്ഷാധികാരികളായ ടി. എച്ച്. റഹിം, ഇസഹാക്, വൈസ് പ്രസിഡന്റുമാരായ അനിത ശിവൻ, കെ. കെ. ഹിറോസ്, ഷിഹാബ് മണത്തല, സെക്രട്ടറിമാരായ രാജൻ പനയ്ക്കൽ, അബ്ദുൾ സമദ്‌, ഷൈല നാസർ, ചാവക്കാട് നഗരസഭ വാർഡ് 19 കൗൺസിലർ ഫൈസൽ കാനാമ്പുള്ളി, ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.

Jan oushadi muthuvatur

Comments are closed.